Kerala
തിരുവനന്തപുരം: കാസർഗോഡ് എംഡിഎംഎ കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ഇപ്പോഴത്തെ അറസ്റ്റോടെയാണ് അറിഞ്ഞതെന്നും വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദനത്തിന് ഇരയായപ്പോഴാണ് താൻ ആദ്യമായി വിളിക്കുന്നതെന്ന് സതീശൻ വിശദീകരിച്ചു. നവകേരള സദസിനിടെ പെരുമ്പാവൂർ കുറുപ്പംപടി എംജിഎം സ്കൂളിന് മുന്നിൽ വച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റ് പ്രവർത്തകരെപ്പോലെ തന്നെ ഇയാളെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന്, വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എംഎൽഎയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൽകിയ വാക്കിന്റെ പുറത്തായിരുന്നു ആ സന്ദർശനം. ഇതിനുശേഷം മൂന്നോ നാലോ തവണ ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും, എന്നാൽ പോലീസ് മർദനമേറ്റ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ ഹുസൈൻ ആണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും സതീശൻ പൂർണ്ണമായും തള്ളി. തനിക്ക് നിലവിൽ പ്രത്യേകിച്ചൊരു സോഷ്യൽ മീഡിയ ടീമോ കോർഡിനേറ്ററോ ഇല്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അത് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവർക്ക് ലഹരിമരുന്നുമായി ബന്ധമുള്ള കാര്യം പാർട്ടിക്കാർക്കോ പൊതുജനങ്ങൾക്കോ യാതൊരുവിധ അറിവുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബം വിമർശിച്ചതിൽ വിഷമമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തെരച്ചിലിൽ പൂർണ ശ്രദ്ധ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കുടുംബത്തിലും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് ഇവിടെയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പേരുടെ ജീവൻ നഷ്ടമായി. ഒരാളെ കാണാതായി.
സർക്കാരിന് സാധ്യമായ വിധത്തിലെല്ലാം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാലത്തും ഉണ്ടാകാത്ത രീതിയിലുള്ള തെരച്ചിലാണ് നടന്നത്.
കാലാവസ്ഥ പ്രതികൂലമായിരുന്ന ചില സമയങ്ങളിൽ മാത്രമേ തെരച്ചിൽ നടക്കാതിരുന്നുള്ളൂ. സ്കൂബ ഡൈവിംഗ് സംഘമടക്കം ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി വി.ഡി.സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു.
ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
അതേസമയം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ആലുവ സൈബർ പോലീസാണ് ഇതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് കാട്ടിയാണ് നടപടി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത് അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അതിനിടയിലും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. "തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നുമാണ് ഒളിവിലിരുന്ന് വെള്ളിയാഴ്ച രാത്രിയും ഇയാൾ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഒരു വീട് പോലും വച്ചു നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 216 വീടുകള്‍ എവിടെയാണെന്നും പിരിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പുനര്‍ജനി തട്ടിപ്പ് എന്ന വിഷയത്തില്‍ പറവൂരില്‍ നടന്ന ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്താണ് എം.വി. ഗോവിന്ദന് സംസാരിച്ചത്. 216 വീടുകള്‍ പുനര്‍ജനി മുഖേന നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ ഈ കുടുംബങ്ങള്‍ എവിടെയാണെന്ന് പറവൂര്ക്കാര് പോലും കണ്ടിട്ടില്ല.
അപ്പോള്‍ വിദേശത്തു നിന്നും സ്വരൂപിച്ചു എന്നു പറയുന്ന 500 കോടി എവിടെ എന്ന് സതീശന് വ്യക്തമാക്കണം. വിജിലന്‍സ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാലും മറ്റ് നിരവധിയായ കേസുകള്‍ നിലനില്ക്കുക തന്നെ ചെയ്യുമെന്നും ഇക്കാര്യത്തിലെ സത്യം പുറത്തു വരുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
അതേസമയം, 2023ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തില്‍ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും കണ്ടെത്തിയില്ല എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് വി.ഡി. സതീശന് വാര്‍ത്താസമ്മേളത്തിനിടെ മറുപടി നല്കി. തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
തുടര്‍ന്ന് എഫ്സിആര്‍എ ലംഘനം അന്വേഷിക്കണമെന്ന് പറഞ്ഞു. അന്ന് താന്‍ പ്രതിപക്ഷ നേതാവായിരുന്നു. അന്വേഷണം നടത്തിയപ്പോള്‍ എഫ്സിആര്‍എ ലംഘനവും ഇല്ലെന്ന് രണ്ടാമത്തെ വിജിലന്‍സ് ഡയറക്ടറും റിപ്പോര്‍ട്ട് നല്കി. രണ്ട് വിജിലന്‍സ് ഡയറക്ടര്‍മാരെയും താന്‍ സ്വാധീനിച്ചു എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്ര വീടുകള്‍ നിര്‍മിച്ചു, എത്ര പേര്‍ക്ക് ധനസഹായം നല്കി എന്നതടക്കമുള്ള വിവരങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. സ്പോര്സര്ഷിപ്പിലൂടെ 1,600 കടകള്‍ക്ക് നഷ്ടപരിഹാരം നല്കി. 50 ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു. വീടുകള്‍ വച്ചു നല്കി. 1200 പേര്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്കി. കൃഷിനാശം സംഭവിച്ചവര്‍ക്കും സഹായം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നാലു പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1782 ഹെക്ടർ സ്ഥലത്ത് കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവർഷക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് 462 ദുരിതാശ്വാസ കാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കാന്പുകളിലായി 27048 പേർ കഴിയുന്നുണ്ട്.
പൂർണ്ണമായി വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10000 രൂപ അനുവദിക്കും. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് പ്രതിദിനം 300 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തകന്റെ രാജേഷിന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും.
Kerala
ആലുവ: മുഖ്യമന്ത്രിയുടെ അര്‍ധനഗ്ന ഫോട്ടോ കൃതൃമമായി നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റം തെളിഞ്ഞാല്‍ രാജ്യദ്രോഹവകുപ്പ് ചേര്‍ത്ത് അന്വേഷണം തുടരുമെന്ന്കാസര്ഗോഡ് ചിറ്റാരിക്കാല്‍ പോലീസ്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ് സിംഗിന് ചിറ്റാരിക്കാല്‍ എസ്എച്ച്ഒ നല്കിയ മറുപടി കത്തിലാണ് ഇത് സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയത്.
കേസിന്റെ ഗൗരവം കണക്കിലെടുത്തുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന പരാതി അഡ്വ. കുളത്തൂര്‍ ജയ്സിഗ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് പേരെ പ്രതികളാക്കി ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് രേഖാമൂലം വ്യക്തമാക്കി.
ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് കൂട്ടായ്മയില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ പ്രതികള്‍ മുഖ്യമന്ത്രിയുടെ അര്‍ദ്ധനഗ്ന ഫോട്ടോ കൃതൃമമായി നിര്‍മ്മിച്ച് അദ്ദേഹത്തിന് അപമാനകരമാകുന്ന രീതിയില്‍ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍.
Kerala
പത്തനംതിട്ട: നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.
നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രൊജക്ട് പത്തനംതിട്ടയായിരിക്കും.
മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും.
അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്‍ഡിആർഎഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയാറാണ്. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സതീശൻ തയാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നും സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"അന്ന് രാവിലെ അഞ്ച് മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷ് മൂന്നായപ്പോൾ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര് ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി.
30ന് തന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
തിരുവനന്തപുരം: വി.ഡി. സതീശനെതിരായ പുനർജനി കേസ് പിൻവലിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യക്തിപരമായി എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇതെന്നും, മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചതെന്നും പിണറായി ചോദിച്ചു.
കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നൽകിയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പുനർജനി പദ്ധതി ആരംഭിച്ചത്. കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതാണെന്നും സുതാര്യമല്ലാതെയുള്ള ഫണ്ട് കളക്ഷനിൽ വി.ഡി. സതീശൻ നേരിട്ട് ഭാഗമായിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.
മണപ്പാട് ഫൗണ്ടേഷനാണ് പണമിടപാട് നടത്തിയത്. ഫൗണ്ടേഷന്റെ പദ്ധതി പുനർജനി പദ്ധതിയായി എംഎൽഎ നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണം സമാഹരിച്ചത് സതീശനാണെന്നും എന്നാൽ പണം വിനിയോഗിച്ചതിനെക്കുറിച്ച് പരാതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ധനസഹായത്തിനായി വിദേശത്ത് യോഗം വിളിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും, മണപ്പാട് ഫൗണ്ടേഷൻ പണം സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും അടിസ്ഥാനം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു.
Kerala
കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പുനര്‍ജനി കേസില്‍ അസാധാരണ പ്രഖ്യാപനമാണ് നടന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നേടിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തരം ഒരു മുന്‍ചരിത്രം ഇല്ലെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്‍സ് വിസില്‍ എന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് അഴിമതി വിമുക്തമായ കേരളത്തെ നിര്‍മ്മിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രഖ്യാപനം നടത്തി പിറ്റേ ദിവസം അതേ ആഭ്യന്തര വകുപ്പ് മന്ത്രി 2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂര്‍ കേന്ദ്രീകരിച്ചുണ്ടായിരുന്ന പുനര്‍ജനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശിന് ക്ലീന്‍ ചീറ്റ് നല്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ സംബന്ധിച്ച് തന്റെ തന്നെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൊണ്ട് ക്ലീന്‍ ചീറ്റ് നല്‍കിയതായി പ്രഖ്യാപിച്ച ചരിത്രം ഈ കേരളത്തില്‍ ഇല്ല. പല മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്ക്കുമെതിരേ നേരത്തേ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കെ കരുണാകരന് മുതല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിക്കട്ടെ, കോടതി അതിനകത്ത് ഒരു ഉത്തരം പറയട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാല്‍ 70 ദിവസം മാത്രം പ്രായമുള്ള കേരളത്തിലെ വി.ഡി. സതീശന് സര്‍ക്കാര്‍ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് തനിക്ക് നേരെയുള്ള കേസിന് ക്ലീന്‍ ചീറ്റ് നല്‍കിയതായി കേരളത്തോട് പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണമായ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതാണ് അധികാര ദുര്‍വിനിയോഗം എന്നതുകൊണ്ട് കാണാന്‍ കഴിയുന്നത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂരില്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന നിലയില്‍ അന്ന് എംഎല്‍എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുനര്‍ജനി പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എഫ്സിആര്‍എയുടെ നിയമലംഘനം ഉണ്ടായിരിക്കുന്നു എന്ന ഗൗരവപ്പെട്ട ആരോപണമാണ് ഉയര്‍ന്നുവന്നത്.
വിജിലന്‍സിന്റെ പരിശോധനയുടെ പരിധിക്കകത്ത് മാത്രം നില്ക്കുന്ന ഒരു കേസ് അല്ല ഇത്. അങ്ങനെയുള്ള ഒരു കേസിനകത്താണ് അധികാരത്തിൽ വന്ന 70 ദിവസം കൊണ്ട് വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടിനെ മാറ്റിക്കൊണ്ട് ഇപ്പോള്‍ ക്ലീന്‍ ചീറ്റ് കൊടുത്തതായി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. എന്തോ ഒളിക്കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എത്ര രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിച്ചു? സമാഹരിച്ച തുക മുഴുവന്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ? എത്തിയ തുക എന്തെല്ലാം കാര്യങ്ങളാണ് ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വേണം. 219 വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ തന്നെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുറത്തുവന്ന വിവരം അനുസരിച്ച് ആകെ 19 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതാകട്ടെ വിവിധ ഏജന്‍സികള്‍ വഴി നിര്‍മ്മിച്ച വീടുകളാണ്.
അതങ്ങനെ തേച്ചുമാച്ചു കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടാവുന്നത് അംഗീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. അതിനെ നിയമപരമായി നേരിടേണ്ടതിന് ആവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കും. ഒപ്പം തന്നെ തട്ടിപ്പ് വശങ്ങളെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടര്‍ന്ന് മുമ്പോട്ട് കൊണ്ടുപോകുമെന്നും സതീഷ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെണ്മക്കള് എന്നല്ല മക്കള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പാചകത്തെക്കുറിച്ചുള്ള പരാമർശം. കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല.
താൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു.
Kerala
തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേരളത്തിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ
ഭാഗമായി എല്ലാ കേസുകളും പിൻവലിക്കാമെന്നു കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിനു മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ നൽകി ഒത്തുകൂടിയവർക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യരഹിതമാണെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവർക്കെതിരെ പോലും കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കത്തിൽ പറയുന്നു.
Kerala
പത്തനംതിട്ട: അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണരീതികളും മകന്റെ ഭാര്യക്ക് പകർന്നു നൽകണമെന്ന് അമ്മമാരെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ചുമ്മാതല്ല, ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാപൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു", എന്നായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണമെന്നും അവർ വിമർശിച്ചു. അമ്മു ദീപയുടെ ഒരു കവിതയും ഇതിനൊപ്പം ശാരദക്കുട്ടി പങ്കുവച്ചിട്ടുണ്ട്.
14-ാമത് 'പംപ' സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്.
മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമാണെന്നുമാണ് വിമർശനം ഉയരുന്നത്.
Kerala
പത്തനംതിട്ട: അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണരീതികളും മകന്റെ ഭാര്യക്ക് പകർന്നു നൽകണമെന്ന് അമ്മമാരെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. ഇതിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി.
'വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും....!’ എന്നാണ് ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചത്.
14-ാമത് 'പംപ' സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു.
പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’ എന്നാണു കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമാണെന്നുമാണ് വിമർശനം ഉയരുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സതീശനെതിരെ പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.
മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.
Kerala
കോട്ടയം: സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
ഇന്നലെ രാത്രി 11 ഓടെയാണ് അപകടസ്ഥലത്തുനിന്ന് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ വെച്ച് എംബാം ചെയ്യും. ഇതിനായി നോർക്കയുടെ പ്രത്യേക ഇടപെടലിലൂടെ മൊബൈൽ എംബാമിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
എംബാമിംഗ് പ്രക്രിയ പൂർത്തിയാക്കിയ ഉടൻ ലഭ്യമാകുന്ന ആദ്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് അനീഷിന്റെ വീടായ കോട്ടയത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് സൗകര്യവും നോർക്ക തയാറാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക സജീവമായി ഏകോപിപ്പിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: മുൻ എസ്എഫ്ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച നടപടി പിൻവലിക്കണമെന്ന കെഎസ്യുവിന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. നിയമനം മാറ്റാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി സാഹചര്യത്തിൽ ഇനി സർക്കാരുമായി ഏറ്റുമുട്ടലിലേക്കില്ലെന്ന നിലപാടിലാണ് കെഎസ്യു നേതൃത്വം.
തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ. പ്രവർത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ലോയേഴ്സ് കോൺഗ്രസിന്റെയും എംപി ഡീൻ കുര്യാക്കോസിന്റെയും ശുപാർശ കൂടി പരിഗണിച്ചാണ് ഈ നിയമനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരേ ചടങ്ങിൽ വെച്ച് തന്നെ അവഗണിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന്, കെപിസിസി. പ്രസിഡന്റിന്റെ ഇടപെടലോടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യർക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. എന്നാൽ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ തർക്കം തുടരേണ്ടതില്ലെന്ന് കെഎസ്യു തീരുമാനിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ പുരസ്കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചു.
"മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്കാര നിറവില്‍ നില്കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം.'-മുഖ്യമന്ത്രി ഫെയ്ബുക്കിൽ കുറിച്ചു.
സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.
ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകള്‍ ഷഹനാദ് ജലാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന് ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്രകാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.-മുഖ്യമന്ത്രി കുറിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം നിലയിലാണ് കുര്യൻ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്.
സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് പി.ജെ. കുര്യൻ മധ്യസ്ഥതയ്ക്ക് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന ആരോപണവും, ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾ കാരണമാണ് കൂടിക്കാഴ്ച വൈകിയതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചെന്ന വിവാദത്തിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. കേസിൽ എസ്ഐടിഅന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടും എഡിജിപി എം.ആർ.അജിത്കുമാറിനെതിരേ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നടപടികൾ പൂർത്തിയാകുമ്പോൾ മാധ്യമങ്ങൾ അറിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് നിലവിൽ സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം.
ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. കൈയിൽ കിട്ടാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പിന് നടപടിയെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
കേസിൽ പല കാരണങ്ങൾ കൊണ്ടും പലർക്കും പലതരത്തിലുള്ള ധൃതിയും താൽപ്പര്യങ്ങളും ഉണ്ടാകാമെന്നും, എന്നാൽ കൃത്യമായ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പാലിച്ചേ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് മാധ്യമങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭം, ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന് (ഐഎസ്ഐ), സ്റ്റഡി ഇന്‍ കേരള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം.
യുവാക്കള്‍ക്കു കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും സംരംഭങ്ങള്‍ തുടങ്ങാനും ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. എം. ടോം, ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, അഡ്വൈസര്‍ ഡോ. ഈശ്വരന് അയ്യര്‍, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് പ്രഫ. വേണു രാജാമണി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതാണ്. ഇതു സംബന്ധിച്ച് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദുരന്തം സംബന്ധിച്ച് മുഖ്യമന്ത്രി ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തി. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മറ്റു മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം.
Kerala
തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച വഴിയിൽ എല്ലാം പോലീസുകാരെ സുരക്ഷാ ജോലിക്ക് നിയോഗിച്ച് റൂറൽ എസ്പി.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനാൽ മുഖ്യമന്ത്രിയെ തടയാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷയ്ക്കായി വൻ പോലീസ് ക്രമീകരണം ഒരുക്കിയത്.
എന്നാൽ, യാത്രയ്ക്കു മുൻപു തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. വൻ സുരക്ഷ ഉടൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് മേധാവിക്കു നിർദേശം നൽകി.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ വിവിധ സബ്ഡിവിഷനിൽ നിന്നുള്ള 92 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഇതോടെ ഡിവൈഎസ്പി, സിഐ, എസ്ഐ തസ്തികയിലുള്ള രണ്ടു ഡസനോളം ഉദ്യോഗസ്ഥരെയും വിവിധ പോയിന്റുകളിൽ വിന്യസിച്ച അൻപതോളം പോലീസുകാരേയും പിൻവലിച്ചു.
നെടുമങ്ങാട് സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു ചടങ്ങിലെ സുരക്ഷയ്ക്കുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: പോർട്ട് സിറ്റി എന്ന സംസ്ഥാന സർക്കാരിന്റെ ആശയം സാന്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതിയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ക്രെഡായ് കേരളയുടെ വാർഷിക സമ്മേളനമായ ‘സ്റ്റേറ്റ് കോണ്‍ 2026’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോർട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. സംസ്ഥാനത്ത് നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്നും നികുതി നെറ്റ്വര്‍ക്ക് കൂട്ടുകയാണ് വേണ്ടതെന്നുമാണ് സർക്കാർ നിലപാട്. കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വനം മന്ത്രി ഷിബു ബേബി ജോണ്‍, മേയർ വി.വി. രാജേഷ്, ക്രെഡായി ദേശീയ പ്രസിഡന്റ് രാ റെഡ്ഢി ഗുമി, ക്രെഡായ് സൗത്ത് വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് റൂബ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേർന്ന പ്രതിനിധിസംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
മലയോരമേഖലകളില്‍ ജീവിക്കുന്നവരും തീരദേശവാസികളും നേരിടുന്ന പ്രതിസന്ധികള്‍, വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, മുനമ്പം വിഷയം, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ദളിത് ക്രൈസ്തവര്‍ നേരിടുന്ന അവകാശനിഷേധങ്ങള്‍, മദ്യവ്യാപനം സംബന്ധിച്ച പ്രതിസന്ധികള്‍ തുടങ്ങിയവയുള്‍പ്പെടുന്ന നിവേദനം കെസിബിസി പ്രസിഡന്റ് മുഖ്യമന്തിക്ക് സമര്‍പ്പിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കെസിബിസി ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചതായി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില്‍ ഒന്നായ എംഎസ്സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനം മന്ദഗതിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നടപടികള്‍ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: നികുതി പിരിവ് ഊർജിതമാക്കാൻ സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തുമെന്നും നികുതി വെട്ടിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നികുതി വെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്.
ടാക്സില്ലാതെ കേരളത്തിൽ കൊണ്ടു വന്ന് സാധനങ്ങൾ വ്യാപകമായി വിൽക്കുന്നു. ഇത്തരം നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. ഇവർ കള്ളക്കച്ചവടം നടത്തുന്പോൾ പൂട്ടിപ്പോകുന്നത് സർക്കാരിന് നികുതി നൽകുന്ന യഥാർഥ സ്ഥാപനങ്ങളാണ്. ഇതവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരിമണൽ മേഖലയിൽ സഹകരണത്തിനായി സ്വകാര്യ കന്പനിയുമായി കരാറുണ്ടാക്കിയ ശേഷം ഭരണത്തിൽ നിന്നിറങ്ങിയ ഇടതുപക്ഷമാണ് കരിമണൽ മേഖല സ്വകാര്യവത്കരിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫ് സർക്കാരിനെ ആക്ഷേപിക്കുന്നത്. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല. സർക്കാരിന്റെ തെറ്റുകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയാൽ, അത് ശരിയാണെന്ന് ഭരണപക്ഷത്തിനു കൂടി ബോധ്യപ്പെട്ടാൽ ഒരു മാപ്പു കൂടി പറഞ്ഞ് അത് പിൻവലിക്കും.
യുഡിഎഫ് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചേ ചെയ്യൂ. കേരളത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി യുഡിഎഫ് ഒന്നും ചെയ്യില്ല. ഒരു വകുപ്പിലും ചെയ്യില്ല. മൂന്നു മാസം കഴിയുന്പോൾ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും പ്രാവർത്തികമായി തുടങ്ങും. ഇത് സർക്കാരിനു വേണ്ടി താൻ നൽകുന്ന വാക്കാണെന്നും സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതി നിർത്തിവയ്ക്കാൻ പോകുന്നെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാക്ഷേപം. നിർത്താൻ പോകുന്ന പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തുമോ. എന്നാൽ ലൈഫ് പദ്ധതിയെ പറ്റി പട്ടിക വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പരാതിയുണ്ട്. അതുകൊണ്ടാണ് അവർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് അക്കാര്യത്തിൽ അവർക്ക് വാക്കു നൽകിയതാണ്. അതു പാലിക്കും.
യുഡിഎഫ് സർക്കാർ അവതരിപ്പിച്ചത് വ്യത്യസ്തമായ ബജറ്റാണ്. പരന്പരാഗതമായ രീതിയിൽ നിന്നും കുറെ മാറി ചിന്തിച്ചു തന്നെയാണ് ബജറ്റ് തയാറാക്കിയത്.ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾ പോലും ഭാവിയിൽ നിർത്തിവയ്ക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരളം നീങ്ങുന്നത് മുന്നിൽ കണ്ടുകൊണ്ടാണ് മാറി ചിന്തിച്ചത്.
അത്ഭുതപ്പെടുത്തുന്ന അളവിൽ കേരളത്തിൽ നിന്നുള്ള പണം ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. നാൽപതു ലക്ഷത്തിനും അന്‍പതു ലക്ഷത്തിനും ഇടയിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. ആ പണം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. അത് കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ അടിത്തറ മാന്താൻ പര്യാപ്തമായ ഒഴുക്കാണ്.
അതിനാൽ സർക്കാർ ഇക്കാര്യം വിശദമായി പഠിക്കും. കേരളത്തിന്റെ സാന്പത്തികാവസ്ഥയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാൻ പരമാവധി നിക്ഷേപം കൊണ്ടുവരണം.
സർക്കാർ വളരെ ഗൗരവതരമായി അര ഡസൻ ഇക്കണോമിക് മോഡലുകൾ കൊണ്ടുവരികയാണ്. അത് നിക്ഷേപകർക്കു മുന്നിൽ വയ്ക്കും. പരമാവധി നിക്ഷേപം സ്വീകരിച്ച് ഈ പ്രതിസന്ധികളെ സർക്കാർ മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.
വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍ സുധീരന്റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: പന്ത്രണ്ടു വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ കാണാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരമ്മ എത്തി. എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിനി ആന്റണിക്ക് പറയാനുണ്ടായിരുന്നത് ആ ഗ്രാമത്തെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി സംഘങ്ങളെക്കുറിച്ചായിരുന്നു. അറിഞ്ഞും അറിയാതെയും ലഹരിയില്‍പ്പെട്ടു പോകുന്ന കുരുന്നുകള്‍....
കുട്ടികളെ കുരുക്കാന്‍ നടക്കുന്ന ആ മാഫിയാ സംഘത്തെ നാട്ടില്‍ നിന്ന് തുരത്തണമെന്ന അഭ്യര്‍ഥനയായിരുന്നു മിനിക്കുണ്ടായിരുന്നത്. ആ അമ്മയുടെ കണ്ണുനീര് കണ്ട മന്ത്രി രമേശ് ചെന്നിത്തല അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തെ വിവരം അറിയിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. വൈപ്പിന്കരയിലെ ആ ലഹരിസംഘത്തിന്റെ വേര് എന്നന്നേക്കുമായി അറുത്തുമാറ്റി.
വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്ത് നടന്ന തൂഫാന് പദ്ധതിയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മുന്നില്‍ മിനി ആന്റണി എന്ന അമ്മ വീണ്ടുമെത്തി. ഒരു നന്ദി സൂചകമായിട്ടായിരുന്നു ആ വരവ്.
മന്ത്രി അവരെ സദസിനു പരിചയപ്പെടുത്തി. ഓപ്പറേഷന് തൂഫാന്റെ ആദ്യ പോരാളി മിനി ആന്റണി ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അവര്‍ പങ്കുവച്ച കാര്യങ്ങളായിരുന്നു കേരളത്തിലെ അമ്മമാരുടെ കണ്ണീര് തുടയ്ക്കാനുള്ള ഓ്പ്പറേഷന്‍ തൂഫാനായി ആഞ്ഞടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തൃപ്പൂണിത്തുറ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി അനുവദിക്കണമെന്ന റെജി ചെറിയാൻ എംഎൽഎയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സീറ്റിലിരുന്നശേഷം അവധി അനുവദിക്കാനാകില്ലെന്ന് അടുത്തിരുന്നയാളോടു പറഞ്ഞത് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതൊക്കെ ഓഫ് ദ റെക്കോർഡാണ്.
അതൊന്നും റെക്കോർഡിനകത്തേ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ എഴുന്നേറ്റു നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തൂ.
വിഷയത്തിൽ മുഖ്യമന്തി ഇപ്രകാരം സീറ്റിലിരുന്ന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സാധാരണ സ്വഭാവത്തിനനുസരിച്ച് ഒരുകാരണവശാലും ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് എടുക്കുമെന്ന് തോന്നുന്നില്ല-തിരുവഞ്ചൂർ പറഞ്ഞു.
ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കർ ഇപ്രകാരം പറഞ്ഞത്.
Kerala
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ റാലി കവടിയാറിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണ്. ലഹരിമാഫിയയെ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിനായി സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിനായി "മയങ്ങില്ല കേരളം’ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നതകളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോപണം ഭയന്ന് പിന്മാറില്ല. വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.എം. സുധീരന് ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീര്‍ന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചു. വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റിന്റെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പുറമെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ.
• വ്യവസായ, ഐടി, ഫ്യൂച്ചർ ടെക്നോളജി ആൻഡ് എഐ വകുപ്പിന് 100 കോടി രൂപ വകയിരുത്തും.
• അരൂരിൽ കെ.ആർ. ഗൗരിയമ്മ സ്മാരകം പണിയാൻ ഒരു കോടി രൂപ
• ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആധുനികവത്കരിക്കാൻ അഞ്ചു കോടി രൂപ
• തിക്കോടി മൂടാടി പഞ്ചായത്തിലെ കോടിക്കൽ മിനി ഫിഷിംഗ് ഹാർബർ നിർമാണത്തിന് 7.5 കോടി രൂപ
• മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവ് പാലത്തിന് 10 കോടി രൂപ
• പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 50 ലക്ഷം
• അമ്പൂരി പഞ്ചായത്ത് കെട്ടിടം പണിയാൻ ഒരു കോടി രൂപ
• തിരൂർ കാൻസർ ആശുപത്രിക്ക് ഉപകരണം വാങ്ങാൻ മൂന്നു കോടി രൂപ
• നീർക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിന് അഞ്ചു കോടി രൂപ
• കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സ്റ്റേഡിയം നിർമാണം അഞ്ചു കോടി രൂപ
• ഷിറിയ റെയിൽവേ അടിപ്പാത നിർമാണത്തിനായി മൂന്നു കോടി രൂപ
• കറുകച്ചാൽ ഫയർ സ്റ്റേഷൻ നിർമാണത്തിന് ഒരു കോടി രൂപ
• വെള്ളയിൽ ഫിഷിംഗ് ഹാർബർ നവീകരണത്തിന് രണ്ടു കോടി രൂപ
• കോവളം നിയോജകമണ്ഡലത്തിൽ സ്ഥലം വാങ്ങി സ്റ്റേഡിയം നിർമിക്കാൻ 20 കോടി രൂപ
• കക്കോടി പോലീസ് സ്റ്റേഷൻ രണ്ടു കോടി രൂപ
• കുരുവട്ടൂർ എഫ്എച്ച്സിയെ സിഎച്ച്സി ആയി ഉയർത്താൻ 1.5 കോടി രൂപ
• കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാഞ്ഞിരം മുതൽ ആനമൂളി വരെയുള്ള റോഡിന് ഒരു കോടി
• നീലിപ്പാറ മണിയൻ കിണർ റോഡ് നവീകരണത്തിന് രണ്ടു കോടി
• പുഞ്ചിരിപ്പാടം റോഡ് അഭിവൃദ്ധിപ്പെടുത്താലും സൗന്ദര്യവത്കരണത്തിനായി ഒരു കോടി രൂപ
• വളാഞ്ചേരി ഫയർ സ്റ്റേഷന് അഞ്ചു കോടി രൂപ
• പുത്തൂർ ചെന്നക്കൽ ബൈപാസ് മൂന്നാം ഘട്ടം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടി രൂപ
• ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കൂടൽമാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി മണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം എന്നിവ ഉൾപ്പെടെ നാലമ്പല തീർഥാടന പാക്കേജിനായി 10 കോടി രൂപ
• കടുത്തുരുത്തി വലിയ തോടുകളുടെയും വിവിധ ജലാശയങ്ങളുടെയും പുനരുജ്ജീവനും വെള്ളപ്പൊക്ക നിയന്ത്രണവും ജലസേചന ടൂറിസം അടിസ്ഥാന സൗകര്യ വികസനവും 10 കോടി രൂപ
• കടുത്തുരുത്തി പഞ്ചായത്തിൽ ജലസേചന വകുപ്പിന് വേണ്ടിയുള്ള പുതിയ കെട്ടിട നിർമാണവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടത്താൻ രണ്ടു കോടി
• പുനലൂർ റവന്യു ടവറിന് ഒരു കോടി രൂപ
• ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തിന് രണ്ടു കോടി രൂപ
• കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അഞ്ചു കോടി രൂപ
• മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിൽ എൽബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് അഞ്ചു കോടി രൂപ
• പാലാ -എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ നിർമാണ് പഠനത്തിനായി ഒരു കോടി രൂപ
• റിവർവ്യൂ റോഡ് വന്നുനിൽക്കുന്ന സാന്തോം കോംപ്ലക്സ് മുതൽ വൈക്കം റോഡ് ആർവി ജംഗ്ഷൻ ക്രോസ് ചെയ്തു ഫ്ളൈ ഓവറിനായി 10 ലക്ഷം
• പാലായിലെ പൂർത്തിയാകാത്ത ബൈപാസ് റോഡിനു റിവർവ്യൂം റോഡിനും ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി അഞ്ചു കോടി രൂപ
• വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ലി വികസനത്തിന് മൂന്നു കോടി രൂപ
• പിറവത്ത് ടി.എം. ജേക്കബ് സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ
• ആലുവ നാഷണൽ ഹൈവേ പുളിഞ്ചോടുമുതൽ മംഗലപ്പുഴ പാലം വരെ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിനായി എൻഎടിപിഎസിയെ കൊണ്ട് സാധ്യത പഠനം നടത്തി വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് 30 ലക്ഷം രൂപ
• എക്സൈസ് ഡിപ്പാർട്മെന്റിലെ ലഹരി വിരുദ്ധ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപ
• കായംകുളം ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നവീകരണത്തിന് നാലു കോടി രൂപ
• രാമന്തളി വടക്കുമ്പാട് മാപ്പിള യുപി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ
• പേരൂർക്കട ജില്ലാ മോഡൽ ഹോസ്പിറ്റലിന് ആറു കോടി രൂപ
• കന്യാകുളങ്ങര സിയോണ്‍ കുന്ന് റോഡിന് രണ്ടു കോടി രൂപ
• മല്ലപ്പള്ളി ഫയർ സ്റ്റേഷന് ഒരു കോടി രൂപ
• മുണ്ടക്കയം എഫ്എച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് ഒരു കോടി രൂപ
• കാഷ്യൂ വർക്കേഴ്സിന് ഗ്രാറ്റുവിറ്റിയായി 10 കോടി രൂപ അധികമായി അനുവദിച്ചു
• കരമന കളിയിക്കാവിള നാലുവരി പാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുന്നു.
Kerala
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമാണ വേളയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
ബദൽ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കെഎംആർഎല്ലിന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ടു തൃക്കാക്കരയിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ മെട്രോ നിർമാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും കൂടുതൽ ട്രാഫിക് വാർഡൻമാരെ വിന്യസിച്ചിട്ടുണ്ടെന്നും ഉമാ തോമസിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേർന്ന നിയമസഭയോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1992 ഐഎഎസ് ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന് വിരമിച്ച ജില്ലാ ജഡ്ജിയാണ്.
ലോകായുക്ത സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ നാല് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്മെന്റ് പ്ലീഡറമാരെയും 24 ഗവണ്മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.
ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ ഒന്ന് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുമെന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്രൊട്ടോകോൾ ഉണ്ടാക്കും. പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ല. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട്, വാഹനങ്ങളിലെ മോഡിഫിക്കേഷനുകളെക്കുറിച്ച് (രൂപമാറ്റം) പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. ജൂലൈ ഒന്ന് മുതൽ സമിതി പ്രവർത്തനം ആരംഭിക്കും.
നിശ്ചിത ഫീസ് അടച്ച് നിയമപരമായി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും. വാഹനങ്ങളിലെ സ്റ്റിക്കർ ഒട്ടിക്കൽ, നിറം മാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും പഠനം. സമിതി രൂപീകരിച്ച് 100 ദിവസത്തിനകം ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെയും ഈ സമിതിയിൽ ഉൾപ്പെടുത്തും.
റോഡപകടങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം 'പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി'രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പ് , പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ടാകും.
അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ റോഡിന്റെ തകരാറുകളോ മറ്റ് ബാഹ്യഘടകങ്ങളോ കാരണമായിട്ടുണ്ടോ എന്ന് പിഡബ്ല്യുഡി ഉൾപ്പെടെയുള്ള വകുപ്പുകൾ പരിശോധിക്കും. അപകടങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തി ഭാവിയിൽ മുൻകരുതലുകൾ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലൂടെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് മുന്നിൽ ലജ്ജാകരമായി കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദങ്ങളെ ശക്തമായി എതിർത്ത പ്രതിപക്ഷം, സഭ ബഹിഷ്കരിക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ ധാരണാപത്രം ഒപ്പിട്ടെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത് 20 ദിവസത്തിനകം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേരളത്തിൽ പദ്ധതി നടപ്പിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചതാണ്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയാകില്ല. ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം തെരഞ്ഞെടുക്കുക, സ്കൂൾ വിവരങ്ങൾ പോർട്ടൽ വഴി കേന്ദ്രത്തെ അറിയിക്കുക, മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയ യാതൊരു തുടർനടപടികളും കഴിഞ്ഞ സർക്കാർ ചെയ്തിട്ടില്ല.
പുതിയ സർക്കാർ വിചാരിച്ചാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. എന്നാൽ ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങി, പദ്ധതി രഹസ്യമായി നടപ്പിലാക്കാനുള്ള കരുക്കളാണ് സർക്കാർ ഇപ്പോൾ നീക്കുന്നത്. "അധികാരത്തിൽ വന്നാൽ ഒഴുക്കിക്കളയും" എന്ന് വീരവാദം പറഞ്ഞവർ എവിടെപ്പോയെന്നും പിണറായി വിജയൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: കോഴിക്കോടു നിന്നും മൂന്നാം ക്ലാസുകാരിയായ റനാ ഫാത്തിമ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കാൻ.
സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റനാ ഫാത്തിമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാനെത്തിയത്.
പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽകണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു.
റനയുടേത് വളരെ മികച്ചൊരു ചുവടുവയ്പ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബജറ്റിൽ ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം തിരുത്തുമോ എന്ന് ഇന്നറിയാം. ബജറ്റ് ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്നു മറുപടി പറയുന്നുണ്ട്.
കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രഖ്യാപനത്തിൽ നിന്നു പിന്മാറുമോ എന്ന് ഇന്നു നിയമസഭയിൽ നൽകുന്ന മറുപടിയിൽ അറിയാനാകും.
മദ്യനയത്തിലെ മാറ്റം അഴിമതിയുടെ ഭാഗമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. യുഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തിനു വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണം കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും ഉന്നയിക്കുന്നു.
സർക്കാരിന്റെ ഇപ്പോഴത്തെ മദ്യമൊഴുക്കാനുള്ള തീരുമാനത്തിനെതിരേ കെസിബിസി അടക്കമുള്ള സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്.
എന്നാൽ, മദ്യം വിതരണം ചെയ്തു കേരളത്തെ മദ്യാലയമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ചട്ട ഭേദഗതിയിൽ നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്ന വാദമാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്നത്.
ബക്കാർഡി കന്പ നിയുടെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയുമായും സർക്കാർ മുന്നോട്ടു പോയിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ പറയുന്നു.
Kerala
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കാനും അർഹരായവർക്കെല്ലാം ലഭിക്കുന്നതിനുമായി മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്ന ടി.പി. അഷ്റഫലിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2000 ചതുരശ്ര അടിയോ അതിനു മുകളിലോ വീടുള്ളവർ, 1000 സിസിയോ അതിനുമുകളിലോ എൻജിൻ കപ്പാസിറ്റിയോ ഉള്ള കാർ സ്വന്തമായി ഉള്ളവർ, നിശ്ചിത പരിധിക്കു മുകളിൽ ഭൂമി സ്വന്തമായി ഉള്ളവർ തുടങ്ങിയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കില്ലെന്ന മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
ഇക്കാര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതു സർക്കാർ പരിശോധിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.ഡി. സതീശന്, മേനോന് സതീശനായി. പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായെന്നും വസീഫ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കള്ളത്തരം പുറത്തുവന്നു. എക്സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന് തീരുമാനമെടുത്തിരിക്കുന്നതെന്നും വസീഫ് ആരോപിച്ചു.
എഐസിസിയുടെ പിന്തുണയൊന്നും വേണ്ടെന്ന നിലപാടാണ് സതീശനുള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ സതീശന് അംഗീകരിക്കില്ല. അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളി മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ പരാമർശങ്ങളെ തള്ളിയാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. ഏത് പാർട്ടിക്കാരായാലും മുഖ്യമന്ത്രിക്ക് നൽകേണ്ട മര്യാദ നൽകണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ "അവൻ, ഇവൻ' എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണമെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസില്ലായ്മയും തറവാടിത്തമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഡ്രസ് കളയുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയിലും ഗണേഷ് കുമാർ പ്രതികരിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് തന്റെ അഡ്രസ്. 19ാം വയസിൽ അഭിനയരംഗത്ത് എത്തി. ലോകമറിയുന്ന കലാകാരനായി മാറി.
കഴിഞ്ഞ 25 വർഷമായി പൊതുരംഗത്ത് സജീവമായി നിൽക്കുന്ന പൊതുപ്രവർത്തകനാണ് താൻ. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. ഇത് മറ്റാരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞ വഴികളിലൂടെയോ ഉണ്ടായതല്ല. അതുകൊണ്ട് തന്റെ അഡ്രസ് ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യുഡിഎഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുകയാണ്. വി. എം. സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകുമോ, അതോ മുൻ സർക്കാരിന്റെ നയങ്ങളെ മുൻനിർത്തി നിലവിലെ നികുതി ഘടനയുമായി മുന്നോട്ട് പോകുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. വിഷയം സഭയിൽ അടിയന്തര പ്രമേയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു പരാമർശം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തെന്നും സുകുമാരൻ നായർ വിമർശിച്ചു.
രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ ദൂതൻ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നിരാകരിച്ചു.
തന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ തീരുമാനിച്ചത്. ഇനിയും മുഖ്യമന്ത്രിയെ കാണാൻ പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻഎസ്എസിൽ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശന്റെ പഴയ പരാമർശവും അദ്ദേഹം പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി.ഗണേഷ് കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി അവസാനിച്ച ശേഷം വീണ്ടും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഎസ്എസിൽ ജനാധിപത്യം ഉണ്ട്. അർഹതയുള്ള ഒട്ടേറെപ്പേർക്ക് അവസരം നൽകേണ്ടത് ആവശ്യമാണ്. ക്രമക്കേട് നടന്നു എന്ന് ഗണേഷ് കുമാർ കരുതുന്നുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി. ശിവന്‍കുട്ടി പാർട്ടി പത്രത്തിൽ പിഎം ശ്രീയെ ന്യായീകരിച്ച് എഴുതിയ ലേഖനം തന്നെയാണ് പിണറായി വിജയനുള്ള മറുപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പിണറായി വിജയന് സര്‍ക്കാരാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നിട്ട് ഒപ്പിട്ടതിനെ ന്യായീകരിച്ചു. പിന്നീട് പിന്‍വലിക്കാനുള്ള കത്തല്ല, മരവിപ്പിക്കാനുള്ള കത്താണ് അയച്ചത്. കരാറില്‍ മരവിപ്പിക്കാന്‍ എന്ത് പ്രൊവിഷനാണുള്ളത്. ഞങ്ങളോട് പിന്മാറാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവര്‍ക്ക് ഒപ്പിട്ടതിനു ശേഷം പിന്മാറാതിരുന്നത് എന്തുകൊണ്ടാണ്?
ഇഷ്ടമുള്ള കരിക്കുലം പഠിപ്പിക്കാമെന്ന് വി. ശിവന്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രസഹായം ആരുടെയും ഔദാര്യമല്ല. പേരിലല്ല കാര്യം. കേരളം നല്കുന്ന ജിഎസ്ടിയുടെ പകുതിയും കേന്ദ്രത്തിനാണ് പോകുന്നത്. മന്ത്രിസഭാ അംഗങ്ങള്‍ അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരാറില്‍ ഒപ്പിട്ടതിനെതിരേയാണ് ഞാന്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത്.
പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഏക സംസ്ഥാനവും കേരളമാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. സമഗ്രശിക്ഷാ, പിഎം പോഷണ്‍ സ്റ്റാര്‍സ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
2022 മുതല്‍ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020ലെ 86 നിര്‍ദേശങ്ങളുമായി ബന്ധപ്പെടുത്തി പുനഃക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതു പദ്ധതികള്‍ നടപ്പാക്കി.
പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ വകുപ്പ് തീരുമാനിച്ചതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്ത്തകന്, മൃദുഭാഷി, സഹൃദയന്, ഏത് വിഷയത്തലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാന്‍ പറ്റുന്ന തരത്തില്‍ അനുഭവങ്ങളും ജ്ഞാനവും ഉള്ള വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
കേരളം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍, എന്നും മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ സമീപിച്ച ഒരാള്‍ ഇതൊക്കെയാണ് എന്‍.ആര്.എസ് ബാബു. അതിനെല്ലാമുപരി നിറഞ്ഞ സ്നേഹമായിരുന്നു എന്‍.ആര്.എസ്.
2001-ല്‍ ആദ്യം എംഎല്‍എ ആകുന്നതിന് മുന്‍പേ എന്‍.ആര്.എസ് ബാബുവിനെ കുറിച്ച് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. നിയമസഭാ സമാജികനെന്ന നിലയില്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് എന്‍.ആര്.എസ്. ബാബു എന്ന മാധ്യമ പ്രവര്ത്തകന് അടുത്ത സുഹൃത്തും നല്ലൊരു ഉപദേശകനുമായി.
മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാ നഷ്ടമമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർക്കാരിനെതിരേ ഒരുസംഘം വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അവരുടെ പദവിക്ക് ചേർന്നതല്ലെന്നും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി താൻ ശക്തമായി വിമർശിച്ചിരുന്നു.
വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെങ്കിലും തെറ്റാണെന്നു പോലും പറഞ്ഞിരുന്നില്ല.
വിസിമാരിൽ ഒരാൾ സിപിഎം സംഘടനാ നേതാവുമായിരുന്നു. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നു. വൈസ് ചാൻസലർമാർക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ വിമർശനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസുമായി ബന്ധമുള്ളയാളെ നിയമിച്ചെന്ന പച്ചക്കള്ളമാണ് അടുത്തത്. അങ്ങനെയൊരാൾ സ്റ്റാഫിൽ ഇല്ല. അത്തരമൊരു ശിപാർശയും ആഭ്യന്തരമന്ത്രി നൽകിയിട്ടില്ല. താനും ചെന്നിത്തലയും ഇതെല്ലാം കേട്ട് ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തുടങ്ങിയതോടെ ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കിയെന്നാണ് അടുത്ത പ്രചാരണം.
സ്ത്രീകൾ ആവേശഭരിതരായി സൗജന്യയാത്രയെ സ്വീകരിച്ചപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. സൗജന്യയാത്രയുടെ ശോഭ കെടുത്താനാണ് ശ്രമം. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് കൂട്ടിയെന്നാണ് മറ്റൊന്ന്. ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാരാണ് ഫീസ് കൂട്ടിയത്.
കേന്ദ്രസർക്കാർ ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരിന്റെ ശിപാർശയിലാണെന്നാണ് മറ്റൊരു കള്ളപ്രചാരണം. ഇരവികുളം, ആനമല, ചിന്നാർ അടക്കം മേഖലകളുൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിണറായി സർക്കാർ കേന്ദ്രവുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ പലതവണയായി അവരാണു നൽകിയത്.
യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഇക്കാര്യത്തിൽ കത്തിടപാടുകൾ നടത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് അധികാരമേറ്റതിന്റെ 17-ാംദിവസം വന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാരിന്റെ തലയിലാക്കിയത്. സിപിഎം ജില്ലാ സെക്രട്ടറിവരെ നുണപ്രചാരണം നടത്തി.
റേഷൻ വിതരണം സ്തംഭിച്ചെന്നാണ് മറ്റൊരു നുണ. നൽകേണ്ടതിൽ ഒരു ഗ്രാം അരി കുറച്ചിട്ടില്ല. വിൽക്കാത്തതും അധികം ലഭിക്കുന്നതുമായ അരി, ഓണത്തിന് എല്ലാവർക്കും നൽകാനായി സംഭരിക്കുകയാണ്. എന്നിട്ടും യുഡിഎഫ് വന്നു, റേഷൻ മുടങ്ങിയെന്നാണ് കള്ളപ്രചാരണം.
രണ്ടുവർഷം പിആർഡിയുടെ സഹായത്തോടെ നടത്തിയ കള്ളപ്രചാരണങ്ങൾ ജനം ചവറ്റുകുട്ടയിലെറിഞ്ഞു. യുഡിഎഫ് ഭരണകാലം ’ഇരുണ്ട കാലം’ എന്നത് അടക്കം സർക്കാർ ചെലവിൽ പിആർഡി വഴി പ്രചരിപ്പിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ അരഡസനിലേറെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.